നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് ടാസ്ക് ഫോഴ്സിലേക്ക് ഇന്ത്യന്‍ വംശജനും. ഇന്ത്യന്‍-അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. വിവേക് മൂര്‍ത്തി ടാസ്ക് ഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് ബൈഡന് ടാസ്ക് ഫോഴ്സ് അംഗങ്ങളെ പ്രഖ്യാപിക്കുക. 2014 ൽ അമേരിക്കയുടെ 19ാമത് സര്ജന് ജനറലായിരുന്നു വിവേക് മൂര്‍ത്തി.
തന്റെ മുപ്പത്തിയേഴാം വയസ്സിൽ ഈ സ്ഥാനത്ത് എത്തിയ മൂർത്തി ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. പിന്നീട് ട്രംപ് അധികാരത്തിലേറിയപ്പോള്‍ വിവേക് മൂര്‍ത്തിയെ പുറത്താക്കി. വിവേക് മൂര്‍ത്തിയും ഫുഡ് ആന്‍ഡ് ഡ്രഗ് മുന്‍ കമ്മീഷണര്‍ ഡേവിസ് കെസ്ലറുമായിരിക്കും ടാസ്ക് ഫോഴ്സിനെ നയിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ബൈഡന്റെ പൊതുജനാരോഗ്യ ഉപദേശകനായിരുന്നു വിവേക് മൂര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക