പച്ചക്കറികള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ കടകളില്‍ നിന്ന് വാങ്ങിക്കുന്ന പച്ചക്കറികളില്‍ പലതും ആരോഗ്യത്തിന് അത്ര ഗുണകരമല്ല.
നമ്മുടെ വീട്ടുവളപ്പിലും പറമ്പിലുമായുളള നാടന്‍ പച്ചക്കറികള്‍ ഉപയോഗിച്ച് തന്നെ ആരോഗ്യകരമായ ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കി എടുക്കാവുന്നതാണ്. അതിലൊന്നാണ് പറമ്പുകളില്‍ ധാരാളമായി കാണുന്ന ശരീരത്തിന് ഏറെ ഗുണകരമായ നിത്യ വഴുതന. വള്ളി പോലെയാണ് ഇതിന്റെ ചെടി വളരുന്നത്.
അധികം വലിപ്പമില്ലാതെ പച്ച നിറത്തിലാണ് നിത്യവഴുതന കാണപ്പെടുന്നത്. എന്നാല്‍ എന്താണ് നിത്യ വഴുതന എന്നും ഇത് ഭക്ഷ്യ യോഗ്യമാണ് എന്നും അറിയാത്തവര്‍ ഉണ്ട്. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍സി, സള്‍ഫര്‍ എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.
സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
ഒരു പ്രായം കഴിഞ്ഞാല്‍ മിക്ക ആളുകളിലും കൊളസ്ട്രോള്‍ രക്തസമ്മര്‍ദ്ദം പ്രമേഹം എന്നീ അസുഖങ്ങള്‍ കണ്ടു വരുന്നു. ഇവയ്ക്കെല്ലാം ഒരുപോലെ പരിഹാരം നല്കുന്നു ഒന്നാണ് നിത്യ വഴുതന. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനും സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നിത്യ വഴുതന.
ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു അതോടൊപ്പം തന്നെ ധമനികളിലെ ബ്ലോക്ക് നീക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
കാല്‍സ്യത്തിന്റെ കലവറയായ നിത്യ വഴുതന ദിവസവും കഴിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. എല്ലിനും പല്ലിനും നല്ല ഉറപ്പും കരുത്തും നല്‍കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് സഹായിക്കുന്നു. കൂടാതെ മലബന്ധത്തവും പരിഹരിക്കുന്നു. നിത്യ വഴുതന നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക