ചില വ്യക്തികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ഒന്നാണ് തിളക്കമുള്ളതും പാടുകൾ ഇല്ലാത്തതും മൃദുലവുമായ ചർമ്മം . എന്നാൽ ഈ ഗുണങ്ങൾ ഉള്ള ചർമ്മം ചിലർക്ക് വെറും സ്വപ്നം മാത്രമാണ് . എത്രയൊക്കെ ശ്രമിച്ചാലും എന്തൊക്കെ ചെയ്താലും തിളക്കവും മൃദുലവുമായ ചർമ്മം പ്രാപ്തമാക്കുക എന്നത് ബാലികേറാ മല തന്നെയാണ് പലർക്കും .
ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കും ഉള്ള കാരണം ബാഹ്യമായ വസ്തുക്കൾ ആയിരിക്കില്ല പകരം നമ്മുടെ ആന്തരികമായ ഉടലെടുത്ത എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ആയിരിക്കാം . നമ്മുടെ ശരീരത്തിന് ആവശ്യമായ എന്തെങ്കിലും പോഷകങ്ങളുടെ കുറവിനെയോ ആന്തരികമായ ഉടലെടുത്ത എന്തെങ്കിലും തരത്തിൽ ഉള്ള അസുഖങ്ങളെ പുറത്തേക്ക് കാണിക്കുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെ ആയിരിക്കും .
കൗമാര പ്രായക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുഖക്കുരു . ഹോർമോണുകൾക്കുള്ള മാറ്റം മാത്രമായിരിക്കില്ല മുഖക്കുരു ഉണ്ടാവാനുള്ള കാരണം . നമ്മുടെ ഭക്ഷണരീതിയിലുണ്ടാകുന്ന പ്രശ്നങ്ങളും ഇതിന് കാരണമാകാം
ജാഗ്രത! മഞ്ഞുകാലമെത്തുന്നതോടെ കൊറോണയ്ക്കൊപ്പം, പകർച്ചപ്പനിയും രൂക്ഷമാകുമെന്ന് ആരോഗ്യസംഘടന
ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണരീതി ഒരു ശീലമാക്കിയാൽ ചർമ്മത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളും നമ്മുക്ക് ഒഴിവാക്കാൻ സാധിക്കും . അതുപോലെ തന്നെ ആരോഗ്യപരമായ ജീവിതം നിലനിർത്താൻ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കേണ്ട ചില വസ്തുക്കളുമുണ്ട്
മദ്യം : മദ്യം കഴിക്കുന്നത് ചില അവസരങ്ങളിൽ നല്ലതാണ് എന്ന് പറയാറുണ്ടെങ്കിലും , ഇത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണകരമല്ല . കാരണം മദ്യം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ജലാംശം കുറയുകയും തന്മൂലം ചർമ്മം വരണ്ടതുമാകും.
ചീസ് : ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ് ചീസ് . എന്നാൽ മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ തങ്ങളുടെ ആഹാരക്രമത്തിൽ നിന്ന് ചീസ് ഒഴിവാക്കുന്നതാണ് നല്ലത് . കാരണം ചീസ് പാലിൽ നിന്നുണ്ടാക്കുന്ന വസ്തുവായതിനാൽ ചർമ്മത്തിൽ എണ്ണമയം കൂട്ടുവാനുള്ള സാധ്യത വളരെയധികം കൂടുതൽ ആണ് .
കാപ്പി : കാപ്പി ആഹാരക്രമത്തിൽ നിന്ന് ഒഴിവാക്കുക എന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരിക്കും . ചർമ്മത്തിലെ ജലാംശം കുറക്കാൻ കാപ്പി ഒരു കാരണമായേക്കാം . അതിനാൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കാൻ സാധിച്ചാൽ അത്രയും നന്ന് . അല്ലെങ്കിൽ കാപ്പി കുടിക്കുമ്പോൾ കൂടുതലായി തന്നെ വെള്ളവും കുടിക്കേണ്ടത് അനിവാര്യമാണ് .
ഡൗനട്സ് : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെട്ട ഒരു മധുര പലഹാരമാണ് ഡൗനട്സ്. എന്നാൽ ഇതിൽ മധുരം ധാരാളമായി ഉള്ളതിനാൽ ,രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടുകയും തന്മൂലം ചർമ്മത്തിന്റെ മൃദുലത നഷ്ടപ്പെടുകയും കൂടുതൽ പ്രായം തോന്നിപ്പിക്കുകയും ചെയ്യും .
പ്രതികരിക്കാൻ ഇവിടെ എഴുതുക