2030 ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ നടത്തിപ്പുകാരാകാന്‍ യോഗ്യതാ നടപടികള്‍ പൂർത്തിയാക്കി സൗദി അറേബ്യ. ഖത്തറും സൗദിയും മാത്രമാണ് 2030 ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നവരുടെ അന്തിമ പട്ടികയിലുള്ളത്. ഗെയിംസിന്റെ ആതിഥേയരെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അടുത്തമാസം ഒമാനില്‍ നടക്കാനിരിക്കുകയാണ്.
ഇതിനു പിന്നാലെയാണ് സൗദി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. നറുക്കെടുപ്പ് അനുകൂലമായാല്‍ ‘റിയാദ് 2030’ എന്ന പേരില്‍ ഏഷ്യന്‍ ഗെയിംസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക