വെളുപ്പു നിറത്തിന് ആരാധകര്‍ ഏറെയാണ്. വെളുപ്പുനിറം ചര്‍മത്തിനു ലഭിയ്ക്കാന്‍ വേണ്ടി പല പരീക്ഷണങ്ങളും നടത്തുന്നവരും ധാരാളമാണ് . വെളുപ്പ് ലഭിക്കാനായി വിപണിയിൽ കാണുന്ന പല ക്രീമുകളും മാറി മാറി പരീക്ഷിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ ഇത് ഉപയോഗിക്കുക വഴി പല പാർശ്വ ഫലങ്ങളും മിക്ക ആളുകൾക്കും ഉണ്ടായേക്കാം. വീട്ടുവൈദ്യം തന്നെയാണ് സൗന്ദര്യത്തിന്റെ കാര്യത്തിൽ തിരഞ്ഞെടുക്കുക നല്ലത്. യാതൊരു ദോഷഫലങ്ങളും ഇല്ലാതെ തന്നെ വീട്ടിൽ ഇരുന്നു തന്നെ സുന്ദരിയാകാം.
വെളുപ്പു ലഭിയ്ക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിംഗ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ചെറുപ്പവുമെല്ലാം നല്‍കുകയും ചെയ്യും. ഇതിലെ നാലു പ്രധാന ന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്. തൈരില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് സെബം ഉല്പാദനത്തെ നിയന്ത്രിയ്ക്കുന്നു. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു. ഇതിലെ ലാക്ടിക് ആസിഡാണ് സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രയോജനകരമായി പ്രവര്‍ത്തിയ്ക്കുന്നത്. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. നിറം നല്കാന് മാത്രമല്ല, ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും ഇത് സഹായിക്കും.
തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിന് നിറം നല്കാന് ഇത് ഏറെ നല്ലതാണ്. മുഖത്തിന് നിറം നല്കാന് മാത്രമല്ല, ചര്‍മത്തിലെ പാടുകള്‍ മാറുന്നതിനും മുഖക്കുരു പോലുളള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് ഏറെ നല്ലതാണ്.
തൈരും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിനു നിറം മാത്രമല്ല, മൃദുത്വവും നല്‍കും. കറ്റാര്‍വാഴയിലെ വൈറ്റമിന്‍ ഇ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരിലേയും കറ്റാര്‍ വാഴയിലേയും വൈറ്റമിനുകള്‍ ചര്‍മത്തിന് പുതുജീവന്‍ നല്കുന്നു.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലബന്ധം അകറ്റാം
തൈരില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു തേയ്ക്കുന്നത് മുഖത്തിന് നിറം മാത്രമല്ല, മുഖത്തെ കുരുക്കുളും മറ്റും പോകാനും നല്ലതാണ്.
തൈരും പഴുത്ത പപ്പായ ഉടച്ചതും തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറവും മൃദുത്വവും നല്കാന് ഏറെ നല്ലതാണ്.
ക്യാരറ്റ് നീര് തൈരില്‍ കലക്കി മുഖത്തു പുരട്ടന്നതും മുഖത്തിന് നിറം നല്‍കും.
തക്കാളിയുടെ പള്‍പ്പോ നീരോ കലര്‍ത്തിയും മുഖത്തു പുരട്ടാം. തക്കാളി നീരും തൈരിനെപ്പോലെ ബ്ലീച്ചിംഗ് ഇഫക്ട് ഉള്ള ഒന്നു തന്നെയാണ്. തൈരില്‍ തുളസിയില അരച്ചത് ചേര്‍ത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക