അപൂര്‍വ്വരോഗവുമായി മല്ലിടുന്ന സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള വീഡിയോ അടുത്തിടെ നടി നവ്യ നായര്‍ പങ്കുവെച്ചിരുന്നു. സൗമ്യയെ സഹായിച്ച് രംഗത്തെത്തിയ എല്ലാവര്ക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നവ്യ.
നവ്യ നായരുടെ കുറിപ്പ്:
കുറച്ചു കാലം മുമ്പ് സര്‍ജറി ആവശ്യത്തിനായി ഞാന്‍ സൗമ്യയുടെ പോസ്റ്റ് ഇട്ടിരുന്നു, ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സു കൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷന് ഇന്നു നടത്താന്‍ എന്ന് സാധിക്കുകയാണ് .. കാലിക്കറ്റ് മിംസ് ഹോസ്പിറ്റല്‍ ആണ് സൗമ്യ എപ്പോള്‍ ഉള്ളത് ..
ഇന്നു രാവിലേ സര്‍ജറി ആണ് , ഇനി ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ് വീണ്ടും അവള് പാടുന്നതും, അവള് നമ്മളെ പൊലെ നടക്കുന്നതും ഞാന്‍ മുന്നില്‍ കാണുകയാണ് ..എല്ലാവരും പ്രാര്‍ഥിക്കണം .. ഒരിക്കല്‍ കൂടി സഹായിച്ച എല്ലാവര്ക്കും നന്ദി ..
കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്ക് ഡോ .എം .കെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി .. ഞമ്മടെ കോഴിക്കോട് വന്നവരാരും ഭക്ഷണം കയിക്കാണ്ടു പോവൂല്ല എന്ന് പറഞ്ഞ റഹിമിനെയും ഓര്‍ക്കുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക