അഞ്ചിലൊന്ന് കൊവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി പഠന റിപ്പോർട്ട്. പഠന റിപ്പോർട്ടിൽ ഇരുപത് ശതമാനം കൊവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്തതായി ചൂണ്ടിക്കാട്ടുന്നു.
പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവയ്പ്പ്; ഒരാൾക്ക് വെടിയേറ്റു
കൊവിഡ് മുക്തരായവരിൽ ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ, എന്നിവ കണ്ടുവരുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം റിപ്പോർട്ടിൽ, ഡിമൻഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്നും പറയുന്നുണ്ട്. കൊവിഡ് മുതക്തരിൽ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്നും, അവയ്ക്ക് പിന്നിലെ കാരണങ്ങളും, അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ വ്യക്തമാക്കി. കൊവിഡ് തലച്ചോറിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നതിന് തെളിവാണ് നിലവിലെ പഠനമെന്ന് വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക