അർണാബ് ഗോസ്വാമിയുടെ ജാമ്യത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ്. യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകനാണു സിദ്ദീഖ് കാപ്പൻ. അർണബിന്റെ ഹിന്ദുത്വ പ്രിവിലേജാണ് അതിവേഗത്തിലുള്ള ജാമ്യം ലഭ്യമാക്കിയതെന്ന് ഭാര്യ റൈഹാന സിദ്ദീഖ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് റൈഹാനയുടെ പ്രതികരണം.
https://www.facebook.com/permalink.php?story_fbid=120223526541533&id=100056616591911
‘അർണാബ് ഗോസ്വാമിക്ക് ജാമ്യം ! സിദ്ദിക്ക് കാപ്പനും ഒമർ ഖാലിദിനും സഞ്ജീവ് ഭട്ടിനും കശ്മീരിലെ മാധ്യമപ്രവർത്തകർക്കുമൊന്നും ലഭിക്കാത്ത ഈ ‘അതിവേഗ നീതി ‘യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ്. ‘ – റൈഹാന കാപ്പൻ കുറിച്ചു. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ഉത്തർപ്രദേശിലെ ഹത്രാസിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്ന വഴിക്കാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. സിദ്ദീഖ് കാപ്പന്റെ കേസിനോടുള്ള സമീപനത്തെക്കുറിച്ച് മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകൻ കപിൽ സിബലും പരാമർശിച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസിന്റെ നടത്തിപ്പുകാരാകാന്‍ യോഗ്യതാ നടപടികള്‍ പൂര്‍ത്തിയാക്കി സൗദി
പ്രതികരിക്കാൻ ഇവിടെ എഴുതുക