തെരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനം. തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിൽ പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ഡിസിസിക്ക് കത്ത് കൈമാറിയത്.
ഏഷ്യന്‍ ഗെയിംസിന്റെ നടത്തിപ്പുകാരാകാന്‍ യോഗ്യതാ നടപടികള്‍ പൂര്‍ത്തിയാക്കി സൗദി
കോട്ടയത്ത് നടന്ന യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയപ്രചാരണസമിതിയിൽ അംഗമായി ദില്ലിയിലെത്തിയ അദ്ദേഹം പക്ഷെ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. പക്ഷെ, ഇപ്പോഴിതാ രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുകയാണ് അദ്ദേഹം.
ഈ പാനീയം മതി ഒരുമാസത്തിനുള്ളിൽ വയർ കുറയ്ക്കാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക