യു.എ.ഇയിലേക്ക് താൻ തിരിച്ചുപോകുമെന്ന് ബി ആര് ഷെട്ടി. യുഎഇ നിയമ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ഉടൻ തിരിച്ചെത്തുമെന്നും ബി ആര് ഷെട്ടി വ്യക്തമാക്കി. ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത് ചെയർമാനുമായിരുന്ന ബി.ആർ. ഷെട്ടി നാടുവിടുകയായിരുന്നു. 5000 കോടി രൂപയുടെ കടബാധ്യതയുമായാണ് ബി ആര് ഷെട്ടി യുഎഇ വിട്ടത്.
ഫെബ്രുവരി മാസത്തിലാണ് അദ്ദേഹം യുഎഇ വിടുന്നത്. ചില ബന്ധുക്കള്‍ മാത്രമാണ് ഇപ്പോള്‍ യുഎഇയിലുള്ളത്. തട്ടിപ്പ് നടത്തിയ രണ്ട് സിഇഒമാര്‍ക്കെതിരെ ഇന്ത്യയില്‍ താന്‍ നിയമ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. താൻ ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ബി. ആർ ഷെട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക