എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സ്ഥാനത്ത് എസ് കെ മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയതിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്.
‘ഇ.ഡി ഡയറക്ടറുടെ കാലാവധി മുന്‍കാല പ്രാബല്യത്തോടെ നീട്ടി! കൂട്ടിലെ തത്ത മറ്റൊരു വര്‍ഷം കൂടി തന്റെ കൂട്ടില്‍ ചെലവഴിക്കും’, പ്രശാന്ത് ട്വീറ്റ് ചെയ്തു.
ഈ മാസം 18 ന് മിശ്ര വിരമിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കിയത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണല്‍ സെക്രട്ടറി റാങ്ക് നല്‍കുന്നതിന്റെ നിയമോപദേശം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തേടിയിരുന്നു.
മിശ്രയ്ക്ക് ഒരു വര്‍ഷം കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ദീര്‍ഘ കാലാവധി ലഭിക്കുന്ന ആദ്യ ഇ.ഡി ഡയറക്ടറാണ് മിശ്ര. 2018 ലാണ് അദ്ദേഹം ഇ.ഡി ഡയറക്ടറായി നിയമിതനായത്.
രണ്ടു വര്‍ഷത്തേക്കായിരുന്നു നിയമനം. 1984 ലെ ബാച്ച് റവന്യു സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് മിശ്ര.
Director ED's term extended with retrospective effect! The caged parrot will spend another year in his gilded cage pic.twitter.com/xR7BJ3A9FV
— Prashant Bhushan (@pbhushan1) November 14, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക