വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് പരാജയപ്പെട്ടെന്നതിന്റെ സൂചന അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപ് നല്കി. രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇനി വരുന്ന സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുമോ എന്ന് കാലം തെളിയിക്കുമെന്നും ട്രംപ് പറഞ്ഞു. ഏപ്രിലോടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്സിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമൊക്രാറ്റിക് നേതാവ് ജോ ബൈഡന് അധികാരം കൈമാറുന്നതിന്റെ സൂചനയും ട്രംപ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക