സോഷ്യല്‍ മീഡിയ സെലിബ്രറ്റിയും പ്രമുഖ മോഡലുമായ മിലിന്ദ് സോമന് ഒരു പഴയ ചിത്രം ഓര്‍ത്തെടുത്തിരിക്കുകയാണ്. ആരോഗ്യപരമായ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.
2012ല്‍ ഡല്‍ഹി മുതല്‍ മുംബൈ വരെ 1,500 കിലോമീറ്റര്‍ ഓടിയതാണ് താരം പങ്കുവച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലൂടെ 30 ദിവസങ്ങളെടുത്താണ് മരത്തോണ് പൂര്‍ത്തിയാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനായായിരുന്നു മിലിന്ദ് അന്ന് ഓടിയത്. പിരിസ്ഥിതിയുടെയും നമ്മുടേയും ആരോഗ്യം കാത്ത് സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെയാണ് ഇപ്പോള്‍ ചിത്രം ഓര്‍ത്തെടുത്തിരിക്കുന്നത്.
നല്ല ആഹാരം കഴിക്കുക, ആവശ്യമുള്ളവ മാത്രം വാങ്ങി ഉപയോഗിക്കുക, റീസൈക്ലിങ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മിലിന്ദ് നല്‍കുന്നുണ്ട്. താരത്തിന്റെ ഭാര്യ അങ്കിതയും ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക