മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഉണ്ണിമുകുന്ദൻ. സിനിമക്ക് പുറത്തും സമൂഹ മാധ്യമത്തിലൂടെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പപ്പ’. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പപ്പ. ചിത്രത്തിന്റെ മോഷൻ ടീസർ നിരവധി താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവരാണ് മോഷന്‍ ടീസര്‍ റിലീസ് ചെയ്തത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യമാണ്. നവരാത്രി യുണൈറ്റഡ് വിഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നീല്‍ ഡി-കുഞ്ഞയാണ് നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക