ഉത്തർപ്രദേശിൽ ദുർമന്ത്രവാദം നടത്തി ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി. ഉത്തർപ്രദേശ് ഗാട്ടംപൂരിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടിയതായി പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ദീപാവലി ഒരുക്കങ്ങൾക്കിടെ ഗ്രാമത്തിലെ കര്‍ഷകനായ കരൺ സങ്‍വാറിന്റെ മകളെ ശനിയാഴ്ച്ച വെെകീട്ട് വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.
കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത
കുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ സമീപത്തെ വനപ്രദേശങ്ങളിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം ചില ഗ്രാമവാസികളാണ് വഴിയരികിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കാൺപൂർ ഡെപ്യൂട്ടി ഐ.ജി പ്രീതീന്ദർ സിങ് പറഞ്ഞു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആഴമേറിയ മുറിവുകളാണ് കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക