പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നേടി ബോളിവുഡ് താരം സോനു സൂദ്. കോവിഡ് കാലത്തെ നടന്റെ സന്നദ്ധ പ്രവർത്തനങ്ങളാണ് താരത്തിനെ പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റേറ്റ് ഐക്കണ്‍ ആയി തിരഞ്ഞെടുക്കാനുള്ള കാരണം. ‘ജനങ്ങളുടെ യഥാര്‍ഥ നായകന് ഇപ്പോള്‍ പഞ്ചാബിന്റെ സ്റ്റേറ്റ് ഐക്കണ്‍- സോനു സൂദ്’ എന്ന് പഞ്ചാബ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ട്വിറ്ററിൽ കുറിച്ചു.
കൊറിച്ചു കൊണ്ടുള്ള ടിവി കാണല്‍ വേണ്ട ! കൗമാരക്കാരില്‍ ഹൃദ്രോഗവും പ്രമേഹവും വര്‍ധിപ്പിക്കും
കോവിഡ് കാലത്ത് അന്തർസംസ്ഥാന തൊഴിലാളികളുൾപ്പെടെ നിരവധിപേർക്കാണ് താരം സഹായമെത്തിച്ചത്. വെള്ളിത്തിരയിൽ പ്രതിനായക വേഷമാണെങ്കിലും യഥാർത്ഥ ജീവിതത്തിലെ നായകനാണ് സോനു സൂദ്. കോവിഡ് കാലത്തെ സോനുവിന്റെ ജീവിതാനുഭവങ്ങള്‍ മുന്‍നിര്‍ത്തി പെന്ഗ്വിന് റാന്‍ഡം ബുക്സ് ആത്മകഥ പുസ്തകം പുറത്തിറക്കുന്നുണ്ട്. ‘ഐ ആം നോ മെസീഹ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സേനുവും മീന അയ്യരും ചേര്‍ന്നാണ് എഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക