ലോകം തന്നെ ടിവി സ്ക്രീനിലേക്കും വീഡിയോ ഗെയിമിലേക്കും ചുരുങ്ങിയ ഈ കാലത്ത്, പ്രത്യേകിച്ച് യുവാക്കള്‍ക്ക്, സ്ക്രീനിനു മുന്നിലുള്ള സമയം ചെലവഴിക്കല്‍ കുറയ്ക്കുക എന്നത് പ്രായോഗികമല്ലെങ്കിലും, ഈ സമയങ്ങളിലെ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന രീതി അത്ര നല്ലതല്ല
മണിക്കൂറുകളോളം നീണ്ട ഇരുന്നുള്ള ടിവി കാണലും വീഡിയോ ഗെയിമും ഒപ്പം അനാരോഗ്യകരമായ ഭക്ഷണങ്ങളും കൗമാരക്കാരെ ഗുരുതര രോഗാവസ്ഥയിലേക്ക് തള്ളി വിടുന്നെന്ന് പഠനം സൂചിപ്പിക്കുന്നു.
സൗന്ദര്യം വർധിപ്പിക്കാൻ കഞ്ഞിവെള്ളം
കായികാധ്വാനമില്ലാതെ, അനങ്ങാതെ ഇരുന്ന് ടിവി കാണുന്നതിനിടെയിലെ പോപ്പ് കോണ്‍ ഉള്‍പ്പടെയുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന രീതി കൗമാരക്കാരില്‍ മെറ്റബോളിക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനം പറയുന്നത്.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവും ശരീരത്തിലെ ക്രമമല്ലാത്ത കൊഴുപ്പിന്റെ തോതും വയറിന്റെ ഭാഗത്തായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൊക്കെ ചേര്‍ന്ന അനാരോഗ്യകരമായ അവസ്ഥയാണ് മെറ്റബോളിക് സിന്‍ഡ്രോം.
ഇത് ഹൃദ്രോഗത്തിനും സ്ട്രോക്കിനും പ്രമേഹത്തിനും ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ലോകത്ത് മെറ്റബോളിക് സിന്‍ഡ്രോം 25 ശതമാനം മുതിര്‍ന്നവരിലും 5.4 ശതമാനം കുട്ടികളിലും കൗമാരക്കാരിലും കാണപ്പെടുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടികളിലെ മണിക്കൂറുകള്‍ നീണ്ട ടിവിക്ക് മുന്നിലെ സമയം ചെലവഴിക്കല്‍ ഒഴിവാക്കലാണ് മെറ്റബോളിക് സിന്‍ഡ്രോം എന്ന ഗുരുതര അവസ്ഥയെ നേരിടാനുള്ള പോംവഴി. അതിനു സാധിക്കില്ലെങ്കില്‍ ടിവി കാണുന്നതിനിടയിലെ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കല്‍ ഉറപ്പായും ഈ രോഗാവസ്ഥയെ മറികടക്കാന്‍ സഹായിക്കു
85 ശതമാനത്തോളം വിദ്യാര്‍ത്ഥികളും ടിവി കാണുമ്പോള്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്ന പതിവുള്ളവരാണ്. 64 ശതമാനം കുട്ടികളും വീഡിയോ ഗെയിം കളിക്കുമ്പോള്‍ ചെറുഭക്ഷണങ്ങള്‍ കഴിക്കാറുണ്ടെന്നും പഠനത്തില്‍ നിന്നും വ്യക്തമായി.
മഞ്ഞുകാലം വരുന്നു..വിണ്ടുകീറിയ പാദങ്ങൾക്ക് പ്രതിവിധി ഇതാ
2.5 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും മെറ്റബോളിക് സിന്‍ഡ്രോം ഉള്ളതായി തെളിഞ്ഞു. ആറ് മണിക്കൂറിലേറെ സമയം, ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്നവര്‍ക്ക് ഇത്രനേരം ടിവി കാണാത്തവരെ അപേക്ഷിച്ച് മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത 71 ശതമാനം വരെ കൂടുതലാണെന്നും പഠനം തെളിയിക്കുന്നു.
ഒപ്പം, ഈ രോഗാവസ്ഥയെ ഗുരുതരമാക്കുന്നത്, ടിവി യുടെ മുന്നിലിരുന്നുള്ള ഭക്ഷണം കഴിക്കുന്ന ശീലം തന്നെയാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇടയ്ക്കിടെയുള്ള നിയന്ത്രണമില്ലാത്ത ഭക്ഷണം കഴിക്കല്‍ ഒഴിവാക്കികൊണ്ട് ടിവിക്ക് മുന്നില്‍ സമയം ചെലവഴിക്കുകയാണെങ്കില്‍ മെറ്റബോളിക് സിന്‍ഡ്രോം ബാധിക്കാനുള്ള സാധ്യത വിരളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക