കോവിഡ് വാക്സീൻ വിതരണത്തിനായി ശീതീകൃത ശൃംഖലകൾ ഒരുക്കൽ ഇന്ത്യക്കു വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സീനുകളിൽ ചിലതു മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ താഴെ സൂക്ഷിക്കേണ്ടതുണ്ട്.
കൂടുതൽ വാക്സിനുകൾ ഉൽപാദിപ്പിച്ച് വിവിധ ഇടങ്ങളിൽ എത്തിക്കുക എന്നതും ശ്രമകരമാണ്. ഇത് മറികടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രായോഗികമായ ബദൽ സാധ്യതകളും തേടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പ്രശസ്ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു
യുഎസിൽ 90 ശതമാനം വിജയം അവകാശപ്പെട്ട ഫൈസർ വാക്സീൻ ചൊവ്വ ഗ്രഹത്തിലേതിനേക്കാൾ കുറഞ്ഞ ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടി വരുക എന്നാണ് വിലയിരുത്തൽ.
നിലവിൽ മനുഷ്യ പരീക്ഷണത്തിന്റെ വിവിധ ഘട്ടത്തിലുള്ള 5 വാക്സിനുകളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇതിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന കോവിഷീൽഡ് എന്ന വാക്സീന്റെ പരീക്ഷണം അടുത്തമാസം ആദ്യം പൂർത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക