തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിൽ തീരുമാനമായി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു.
സെക്രട്ടേറിയേറ്റ് തീപ്പിടുത്തം: ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നു
അതേസമയം സമീപ സംസ്ഥാനമായ തമിഴ്നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ.കെ. ബാലനും യോഗത്തില്‍ പങ്കെടുത്തു. തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടം വരുമ്പോള്‍ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക