2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയായ എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലും എല്ലാ വില്ലേജ് ഓഫീസുകളിലും കരട് പട്ടിക ലഭ്യമാണ്. സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും ഡിസംബര്‍ 15 നകം voterportal.ecl.gov.in വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിക്കാം. ഫോണ്‍: 0497 2700745.
പ്രതികരിക്കാൻ ഇവിടെ എഴുതുക