ചര്‍മ സംരക്ഷണം നടത്തുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഇക്കാര്യം കൃത്യമായി തന്നെ ചെയ്യു. പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന്റെ ഓജസും തേജസും നഷ്ടപ്പെട്ടെന്ന് വരാം. അതൊര്‍ത്ത് ഒട്ടും വിഷമിക്കണ്ട.
രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ തണുത്ത വെളളത്തില്‍ മുഖം കഴുകിയാല്‍ മതി. ഉറക്കകുറവ്. സമ്മര്‍ദ്ദം, അലര്‍ജി ഇവയിലേതെങ്കിലുമൊക്കെയാകാം ചര്ഡമവും കണ്ണുകളും ചീര്ക്കാന കാരണം. ഉറക്കത്തിൽ ചർമത്തിലെ സുഷിരങ്ങൾ വലുതാകുന്നതുകൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്.
ഉണർന്നാലുടൻ നല്ല തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകണം. ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ നീക്കം ചെയ്ത് ചർമത്തിന് ഫ്രഷ് ലുക്ക് നൽകാൻ ഇത് സഹായിക്കും. തണുത്ത വെളളം ഉപയോഗിച്ച് മുഖം കഴുകുന്നതിലൂടെയുളള ഗുണങ്ങള്‍ ഇവയാണ്;
നീലച്ഛായ കുടിച്ചിട്ടുണ്ടോ? ഇനി രോഗ പ്രതിരോധശേഷിക്ക് ശീലമാക്കാം !
1. തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതൽ ചെറുപ്പമാക്കും. തണുത്ത വെള്ളത്തിൽ മുഖം കഴുകുമ്പോൾ ചർമത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചർമം സുന്ദരമാവുകയും ചെയ്യും.
2. സൂര്യതാപത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കാൻ തണുത്തവെള്ളത്തിനു കഴിയും. വെയിലത്ത് പുറത്തു പോയി വരുമ്പോൾ മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകിയാൽ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകൾ മാറും. സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള കഴിവ് തീർച്ചയായും തണുത്ത വെള്ളത്തിനുണ്ട്.
3.ഡൾ ആയിരിക്കുന്ന ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ തണുത്ത വെള്ളത്തിനു കഴിയും. ചർമത്തിന് ഊർജം നൽകാനും കൂടുതൽ തേജസ്സു നൽകാനും ഇതിന് സാധിക്കും. തണുത്ത വെള്ളം രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നതിനാൽ ചർമത്തിനു തെളിച്ചവും തിളക്കവും ലഭിക്കും.
4.ചർമസുഷിരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ അകറ്റാൻ തണുത്തവെള്ളം സഹായിക്കും. ചൂടുവെള്ളത്തിൽ മുഖം കഴുകുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്നാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ചർമസുഷിരങ്ങൾ തുറന്നു വരുകയും മാലിന്യങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക