ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയ നടപടികൾ അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്ന് സൂചന. പുരസ്കാര നിര്‍ണയം വൈകിപ്പിക്കേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടുത്തയാഴ്ച ആരംഭിക്കാമെന്ന തീരുമാനം. ഈ മാസം 19 നു തുടങ്ങാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരി 16 മുതല്‍ 24 വരെ നടക്കാനിരിക്കെയാണ് ദേശീയ പുരസ്ക്കാര നിർണ്ണയവും വൈകിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.
ഇനി വീട്ടിലിരുന്ന് സ്വയം കൊവിഡ് പരിശോധന നടത്താം; ടെസ്റ്റ് കിറ്റിന് അനുമതി
മലയാളത്തില്‍ നിന്നും 65 സിനിമകളാണ് ഇത്തവണ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുളള സിനിമകള്‍ കണ്ട് വിലയിരുത്താന്‍ കുറഞ്ഞത് 40 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഫലപ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യം എന്ന രീതിയിലേക്ക് നീളാനും സാധ്യതയുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര ഉള്‍പ്പെടുന്ന ജൂറിയാണ് മലയാളം, തമിഴ് സിനിമകളുടെ തിരഞ്ഞെടുപ്പിന് ഉണ്ടാവുക എന്നാണ് വിവരം. എന്നാൽ, അന്തിമ ജൂറി പ്രഖ്യാപനം ഇതുവരെയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക