കൊച്ചി: എന്‍ഫോഴ്സ്മെന്റ് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്നാണ് ശിവശങ്കറിന്റെ വാദം.
പാലാരിവട്ടം പാലം അഴിമതിക്കേസ്: ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി
ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഇഡിയുടെ പക്കല്‍ ഇല്ലെന്നും ഹര്‍ജിയില്‍ ശിവശങ്കര്‍ പറയുന്നു. കേസ് ഇപ്പോൾ പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക