കൂടത്തായി പരമ്പര അവസാനിച്ചതില്‍ സങ്കടം പ്രകടിപ്പിച്ച് നടി മുക്ത. കഴിഞ്ഞ ഒരു വര്‍ഷം കൂടത്തായി തനിക്ക് സമ്മാനിച്ചത് ഒരുപാട് നല്ല ഓര്‍മകളാണെന്നും മറക്കാന്‍ പറ്റാത്ത ഒരുവപാട് നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍ അപ്പോള്‍ തനിയ്ക്ക് ഇതൊന്നും ഫീല്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഷൂട്ടൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ വീട്ടില്‍ ഇരിക്കുമ്പോഴും ഷൂട്ട് കഴിഞ്ഞെന്ന് തോന്നുന്നില്ല. ശെരിക്കും അടുത്ത ഷെഡ്യൂള്‍ തുടങ്ങുമെന്ന് തന്നെയാണ് തന്റെ മനസില്‍ ഉളളത് എന്നും മുക്ത വീഡിയോയിലൂടെ വ്യക്തമാക്കി. ഇപ്പോഴാണ് തനിയ്ക്ക് മനസിലാവുന്നത് ഡോളി എന്ന കഥാപാത്രമായി താന്‍ ജീവിക്കുകയായിരുന്നു എന്ന്.
അര്‍പ്പുതമ്മാളിന്റെ പോരാട്ടം അവസാനിക്കണം, കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ വെറുതെ വിടണം; വിജയ് സേതുപതി
കൂടത്തായി പരമ്പര അവസാനിച്ചതില്‍ നല്ല സങ്കടം ഉണ്ടെന്നും ഇനിയും അഭിനയ സാധ്യതയുളള നല്ല കഥാപാത്രങ്ങളുമായി പ്രേഷകരുടെ മുന്നിലെത്തണമെന്നാണ് ആഗ്രഹവും പ്രാര്‍ത്ഥനയും എന്നും മുക്ത പറഞ്ഞു. സിനിമ ചെയ്തപ്പോള്‍ പോലും തനിയ്ക്ക് ഇങ്ങനെയൊരു പ്രതികരണം ലഭിച്ചിട്ടില്ല.
മുക്തക്ക് ഇങ്ങനെയും ചെയ്യാന്‍ സാധിക്കുമോ എന്ന് പ്രേഷകര്‍ ചോദിച്ചെങ്കില്‍, തന്റെ ഉളളിലുളള ഇങ്ങനെയൊരു കഴിവ് പുറത്തേക്ക് കൊണ്ടുവാരാനായത് തീര്‍ച്ചയായും കൂടത്തായിലൂടെയാണ് എന്നും മുക്ത പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷം സംപ്രേഷണം ചെയ്ത കൂടത്തായി പ്രേഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നും അതിന് പിന്നില്‍ ഒരുപാട് ആളുകളുടെ സപ്പോര്‍ട്ട് ഉണ്ടെന്നും താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക