തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സിഎജിക്കെതിരെ നവംബർ 25 ന് എൽഡിഎഫ് പ്രതിഷേധസമരം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണി പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും. ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിഎജിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഎം തീരുമാനമെടുത്തത്.
ഒറ്റയാൾ സമരം വിജയിച്ചു; അധികൃതരെത്തി റോഡിലെ കുഴിയടച്ചു
സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് കിഫ്ബി ഓഡിറ്റിൽ സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയതോടെ ആയിരുന്നു വിവാദങ്ങൾ തുടങ്ങിയത്. കിഫ്ബി വായ്പ ഭരണഘടനാവിരുദ്ധമെന്ന സിഎജി കണ്ടെത്തൽ അട്ടിമറിയാണെന്നും, ബിജെപിയും കോൺഗ്രസും ഇതിനായി ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക