മണ്ണുത്തിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് കയ്യൊടിഞ്ഞ യുവാവ് പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹ്സിൻ നടത്തിയ ഒറ്റയാൾ സമരം സോഷ്യൽ മീഡിയയിലടക്കം വൈറലായതോടെ അധികൃതർ റോഡിലെ കുഴിയടച്ചു.
എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കുഴിയുടെ ആഴം കാരണം മുഹ്സിൻ മറിഞ്ഞു വീഴുകയായിരുന്നു. അവിടെനിന്നും പൊലീസുകാരാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.
ആശുപത്രി വിട്ട ശേഷമാണ് താൻ വീണ കുഴിയ്ക്കരികിലെത്തി കൈയ്യിലെ പരിക്കിന്റെ സ്കാൻ റിപ്പോർട്ട് പ്രദർശിപ്പിച്ചു കൊണ്ട് സമരം തുടങ്ങുകയായിരുന്നു. നാട്ടുകാരും തൊഴിലാളികളും ചേർന്ന് സമൂഹ മാധ്യമങ്ങളിൽ സമരം വൈറലാക്കിയതോടെ അധികൃതരെത്തി കുഴി മൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക