വിവിധ മേഖലകളിൽ നടക്കുന്ന നികുതി വെട്ടിപ്പിലൂടെ പ്രതിവർഷം രാജ്യത്തിന് നഷ്ടമാകുന്നത് 75,000 കോടി രൂപയെന്ന് റിപ്പോർട്ട്. മള്‍ട്ടിനാഷണൽ കോര്‍പറേഷനുകളും വ്യക്തികളും നികുതി വെട്ടിക്കുന്നതുമൂലം ആഗോള നികുതിയിനത്തില്‍ വര്‍ഷംതോറും 42700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ കാണിക്കുന്നത്.
സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഗീതു മോഹൻദാസിന്റെ ‘മൂത്തോന്’
സ്റ്റേറ്റ് ഓഫ് ടാക്സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നികുതി വെട്ടിപ്പുകള്‍മൂലം ഇത്രയും തുക നഷ്ടപ്പെടുന്നതായി വ്യക്തമായത്. നഷ്ടപ്പെടുന്ന നികുതിയിലൂടെ ആരോഗ്യ ബജറ്റിന്റെ 44.70ശതമാനത്തിനും വിദ്യാഭ്യാസ ബജറ്റിന്റെ 10.68ശതമാനത്തിനുമാണ് ആഘാതം സംഭവിക്കുന്നത്. എംഎന്‍സികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യണ്‍ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യണ്‍ ഡോളറുമാണ് നഷ്ടപ്പെടുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് അമിത് ഷായും എന്‍. ശ്രീനിവാസനുമാണ്: രാമചന്ദ്രഗുഹ
പ്രതികരിക്കാൻ ഇവിടെ എഴുതുക