ഡല്‍ഹി: കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അമിത് മാള്‍വ്യ. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും ഗോവയില്‍ അവധി ആഘോഷിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ട്ടിയ്ക്ക് വേണ്ടി തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത് മാള്‍വ്യ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്.
‘സോണിയയും രാഹുലും ഗോവയിലും പ്രിയങ്ക ഹിമാചലിലും അവധി ആഘോഷിക്കുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അമിത് ഷാ തമിഴ്നാട്ടിലാണ്. പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം തമിഴ്നാട്ടിലെത്തിയത്.
നാഗ്രോട്ട ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട ഭീകരർ കാസീം ജാന്റെ കീഴിൽ പരിശീലനം നേടിയവരെന്ന് റിപ്പോർട്ട്
ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടിയ്ക്കു വേണ്ടി 100 ദിന യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. എന്നിട്ട് അവര്‍ ബിജെപി എങ്ങനെയാണ് തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കുന്നത് എന്ന് ആശ്ചര്യപ്പെടുന്നു’. മാള്‍വ്യ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക