കൂടത്തായി സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ടെലിവിഷൻ പരമ്പരയിലൂടെയാണ് നടി മുക്ത തിരിച്ചുവരവ് നടത്തിയത്.
കൂടത്തായി പരമ്പര മൂന്ന് തവണ നിരസിച്ചിരുന്നതായിരുന്നെന്ന് നടി മുക്ത പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മുക്തയുടെ പ്രതികരണം.
‘കൂടത്തായി കേസിന് ലഭിച്ച വാര്‍ത്താപ്രാധാന്യം കാരണം ഞാന്‍ ആ പരമ്പരയിലേക്കുള്ള വാഗ്ദാനം മൂന്ന് തവണ വേണ്ടെന്ന് വെച്ചിരുന്നു. എന്റെ കഥാപാത്രമായ ഡോളി അതിക്രൂരയാണ്. പ്രേക്ഷകര്‍ അത് എങ്ങനെ ഏറ്റെടുക്കുമെന്ന് ഉറപ്പില്ലായിരുന്നു’, മുക്ത പറഞ്ഞു.
എന്നാല്‍ പിന്നീട് ആലോചിച്ചപ്പോഴാണ് അത്തരമൊരു കഥാപാത്രം താന്‍ ചെയ്യേണ്ടതുണ്ടെന്ന് തോന്നിയതെന്നും മുക്ത പറഞ്ഞു. ഇപ്പോഴിതാ കൂടത്തായി അവസാനിക്കുന്നതിന്റെ സങ്കടത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.
നടിയുടെ വാക്കുകള്‍
കൂടത്തായി കണ്ട് ഒരുപാട് പേര് മെസ്സേജ് അയച്ചിരുന്നു. എല്ലാവരോടും നന്ദി പറയാനായാണ് ഇപ്പോള്‍ ലൈവില്‍ വന്നത്. എല്ലാവര്ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല, എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല. ശരിക്കും മലയാളത്തില്‍ ഇതെന്റെ തിരിച്ചുവരവാണ്. ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോയെന്ന് ആളുകളെക്കൊണ്ട് ചോദിപ്പിച്ച പരമ്ബര കൂടിയാണ് കൂടത്തായി.
കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. ശരിക്കും പറഞ്ഞാല്‍ നല്ല വിഷമമുണ്ട്. ഇതിലും കൂടുതല്‍ ചെയ്യാനുണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല. അഭിനയ സാധ്യതയുള്ള നല്ല കഥാപാത്രമായി നിങ്ങള്‍ക്ക് മുന്നിലേക്കെത്താന്‍ ആഗ്രഹമുണ്ട്.
പ്രേക്ഷകരെ ബോറടിപ്പിക്കാതെ വളരെ നല്ല രീതിയില്‍ കൂടത്തായി അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഈ സീരിയല്‍ ഇത്രയധികം റീച്ചായതില്‍ സന്തോഷമുണ്ട്. ഇനിയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് എന്നും, ഇപ്പോൾ തന്ന പിന്തുണ അന്നും ഉണ്ടാകണം എന്നും മുക്ത ലൈവ് വീഡിയോയിലൂടെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക