കൊവിഡ് വാക്സിന് വിതരണത്തിന് ‘കൊ വിന്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് വിതരണത്തിന്റെ ഏകോപനം ലക്ഷ്യമിട്ടാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. വാക്സിന് ഡോസേജിന്റെ സമയക്രമവും ആപ്ലിക്കേഷനില്‍ ലഭ്യമാകും.
കേന്ദ്രത്തിൽ നിന്നും ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ആപ്ലിക്കേഷനില്‍ ലഭ്യമാകുക. ആപ്ലിക്കേഷന്‍ കൊവിഡ് വാക്സിന് വിതരണത്തിന്റെ അപ്പപ്പോഴുള്ള വിവരങ്ങള്‍ ആളുകളെ അറിയിക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക