മുംബൈ: ബോളിവുഡ് താരങ്ങളെല്ലാം ഇപ്പോള്‍ അവധിയാഘോഷിക്കാനും ഉല്ലസിക്കാനും മാലിദ്വീപിലേക്കാണ് പറക്കുന്നത്. നടി സൊനാക്ഷി സിന്‍ഹയും മാലിയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്.
ബീച്ചില്‍ ബിക്കിനിയണിഞ്ഞ് നീന്തിത്തുടിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സുഹൃത്തുക്കളുമൊത്താണ് സൊനാക്ഷി ദ്വീപില്‍ ഉല്ലാസയാത്രയ്ക്ക് എത്തിയത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്വിംസ്യൂട്ട് ധരിച്ച് ബീച്ചിന്റെ തീരത്ത് ആനന്ദിച്ച് കിടക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തതോടെ കമന്റുകളും ലൈക്കുകളുമായി ആരാധകര്‍ ആവേശത്തോടെ എത്തി.
വെള്ളത്തില്‍ കിടക്കുന്നത് ഏറ്റവും സന്തോഷമുള്ള അനുഭവമാണെന്ന് ഫോട്ടോയ്ക്ക് താരം അടിക്കുറിപ്പും എഴുതി. ഒരു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം ലൈക്കാണ് കിട്ടിയത്. കത്രീന കെയ്ഫ്, അനന്യപാണ്ഡേ, ഹുമഖുറേഷി, മനീഷ് മല്‍ഹോത്ര, ഷാഹിദ് കപൂര്‍, കൃതി സനൂണ് എന്നിവര്‍ ആ ഒരു ലക്ഷത്തില്പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക