വലപ്പാട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ് ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ പരാതി. പൊലീസ് ആക്ട് 118 എ അനുസരിച്ചുള്ള ആദ്യ പരാതിയാണ് ഇത്. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ ആണ് പരാതി നൽകിയത്.
സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രം; യുവാക്കളെ തല്ലി ഏത്തമിടീച്ച് വനിതാ പൊലീസ്
ഫിറോസിനെ അപകീർത്തിപെടുത്താൻ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. പരാതി വലപ്പാട് പൊലീസ് സ്വീകരിച്ചു. വിമർശനങ്ങൾ വകവെക്കാതെയാണ് പൊലീസ് ആക്ട് 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് വിജ്ഞാപനം പുറത്തിറക്കിയതെന്ന് സംസ്ഥാന വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ പരാതി.
പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക