സിനിമ പ്രേമികൾ എപ്പോഴും കാത്തിരിക്കാറുള്ള ചിത്രങ്ങളാണ് ജയസൂര്യയുടേത്. ആസ്വാദകരെ ആവേശം കൊള്ളിക്കുന്ന കഥയും കഥാപാത്രവുമായിരിക്കും എപ്പോഴും നടന്റെത്. നടന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് സണ്ണി. വൈകീട്ട് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തമാസം മുതൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍
വീണ്ടും ജയസൂര്യ – രഞ്ജിത് ശങ്കർ കൂട്ടുക്കെട്ടിൽ ഒരു ചിത്രമെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന്. ഈ കൂട്ടുക്കെട്ടിൽ പിറക്കുന്ന ഏഴാമത്തെ ചിത്രമാണ് സണ്ണി. ഒരു ക്ലാസ്സ് മൂഡിൽ ഒരുങ്ങുന്ന സിനിമയായിരിക്കും സണ്ണി എന്നാണ് ടീസർ നൽകുന്ന സൂചന. ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ടീസറിൽ സംഭാഷണമേതും ഇല്ലെന്നതും പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക