അടുത്തമാസം മുതൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതൽ ഇളവുകൾ. ഡിസംബർ ഒന്ന് മുതൽ ക്ഷേത്രത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറു വിവാഹങ്ങൾക്കുള്ള അനുമതി നൽകിയിട്ടുണ്ട്. ദിവസേന 4000 പേർക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കും. അതേസമയം, ശബരിമലയിലും ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചിക്കുന്നുണ്ട്.
സ്ഥാനാര്‍ഥി ക്വാറന്റീനിലായി, പിന്നെ എന്താചെയ്യാ? പിന്നെ വോട്ടുപിടുത്തം ഓണ്‍ലൈനിൽ ആക്കി
പ്രതിദിനം 1000 പേരെയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതി യോഗത്തില്‍ ധാരണയായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക