ബിലാലിലൂടെ ബിഗ് ബിയിലെ പഴയ താരങ്ങളെല്ലാം വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത് ‘അബു ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെക്കുറിച്ചുളള വാർത്തകളാണ്.
ബിലാലില്‍ അബു ജോണ്‍ കുരിശിങ്കലായി ഒരു സ്റ്റാര്‍ തന്നെ വരുന്നുണ്ട്. ഷൂട്ടിലേക്ക് കടക്കാനിരുന്നതിന്റെ കുറച്ചുദിവസം മുമ്പാണ് ആ കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നത് തങ്ങൾ തന്നെ അറിഞ്ഞതെന്ന് ചിത്രത്തിലെ നായിക മംമ്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ കഥാപാത്രം അവതരിപ്പിക്കുന്നത് ദുൽഖർ സൽമാനാണെന്നാണ് ആരാധകരുടെ ചർച്ചകൾ. എന്നാൽ ഇതു സംബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു സൂചനയും പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക