തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി (78 ) അന്തരിച്ചു. ഏറെ നാളായി അർബുധ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അദ്ദേഹം അരനൂറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു. കൂടാതെ 42 വർഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയായിരുന്നു. ആലുവ യു.സി. കോളജിലെ റിട്ടയേർഡ് പ്രൊഫസറാണ് പ്രൊഫ.എം.മാധവൻ കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക