തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിനോടും ഇന്ത്യന്‍ മഹാസമുദ്രത്തോടും ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം.
ന്യൂനമര്‍ദ്ദം 48 മണിക്കൂറില്‍ ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. കൂടാതെ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദം 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദമാകാനും വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥവിദഗ്ധര്‍ പറയുന്നത്.
ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ഡിസംബര്‍ രണ്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക