തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിന്റെ വീടിന് നേരെ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ടുകൾ. ചെന്നൈ വസന്ത് നഗറിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെനന്നായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് കോൾ വന്നത്. ഉടനടി പോലീസ് വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. വില്ലുപുരത്ത് നിന്നാണ് ബോംബ് ഭീഷണി വന്നതെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ വിജയ്, രജനികാന്ത് എന്നിവരുടെ വീടിന് നേരെയും ഭീഷണി ഉണ്ടായിരുന്നു. നേരത്തെയും വില്ലുപുരത്ത് നിന്നായിരുന്നു പൊലീസിന് വ്യാജ ബോംബ് ഭീഷണി വന്നിരുന്നത്. അന്ന് പിടികൂടിയിരുന്ന വ്യക്തി മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക