കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെയും ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാറിന്റെയും വീടുകളില്‍ പൊലീസ് റെയ്ഡ്. ബേക്കല്‍ പൊലീസാണ് റെയ്ഡ് നടത്തുന്നത്. എം.എല്‍.എയുടെ പത്തനാപുരത്തെ ഓഫീസിലും വീട്ടിലുമാണ് റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പരിശോധന നടക്കുന്നത്.മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപ് കുമാറിന് ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക