ചലച്ചിത്രതാരം നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു. മലയാള സിനിമയിലെ യുവ നായികമാരിൽ ഏറെ ശ്രദ്ധേയയാണ് നിഖില വിമൽ. വളരെ ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കുന്നതിനുള്ള അവസരവും നിഖിലയെ തേടിയെത്തിയിരുന്നു. സിപിഐഎംഎൽ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ആളായിരുന്നു നിഖിലയുടെ പിതാവ്.
പോളിംഗ് ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം: ഡിസംബര്‍ 5 വരെ അപേക്ഷിക്കാം
കോവിഡ് രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനുമായിരുന്നു. കലാമണ്ഡലം വിമലാ ദേവിയാണ് ഭാര്യ. സംസ്കാരം രാവിലെ പത്ത് മണിയ്ക്ക് തളിപ്പറമ്പ് എൻ എസ് എസ് ശമശാനത്തിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക