ഇനിയൊരു നാല് വർഷങ്ങൾ കഴിഞ്ഞാൽ താൻ വീണ്ടും അധികാര പദവിയിലേക്ക് തിരികെ എത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരും. വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നും അദ്ദേഹം വ്യക്തമാക്കി.
മുടിയുടെ സംരക്ഷണത്തിനായി നിത്യവും ഉപയോഗിക്കാവുന്ന താളി
2021 ജനുവരി 20 ന് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞ് കൊടുക്കേണ്ടതായി വരും. വൈറ്റ് ഹൗസിൽ ആതിഥേയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത് വിവരം. പരിപാടിയുടെ ലൈവ് വീഡിയോയും പുറത്തുവിട്ടിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ പലരും മാസ്ക് ധരിച്ചിട്ടില്ലെന്നതും നിരവധിപേർ ഒന്നിച്ച് ഹാളിനകത്തേക്ക് തള്ളി കയറുന്നതും രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക