നമ്മളിൽ പലർക്കും മൈഗ്രേൻ പ്രശ്നമുള്ളവരാണ്. അതിനെ ഇല്ലാണ്ടാക്കാൻ നമ്മൾ പല വഴിയും നോക്കാറുണ്ട്. എന്തുകൊണ്ടാണ് മൈഗ്രേൻ വരുന്നതെന്നും അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്താണെന്നും നോക്കാം.
രക്തം പോകുന്ന ഞരമ്പുകൾ വികസിയ്ക്കുന്നതാണ് കാരണം. മൈഗ്രേൻ അലട്ടുന്നവർക്ക് ഇതു വരാൻ പല കാരണങ്ങളുമുണ്ടാകാം ചൂട് അധികമാകുന്നത്, വെയിൽ കൊള്ളുന്നത്, സ്ട്രെസ്, ഉറക്കക്കുറവ്, ചായ, കാപ്പി ശീലം മുടങ്ങുന്നത്, ഭക്ഷണം കഴിയ്ക്കാത്തത് തുടങ്ങി മൈഗ്രേന് കാരണമായി വരുന്ന കാര്യങ്ങൾ പലതാണ്. പുറമേ പെർഫ്യൂമുകളുടെ ഗന്ധം, ഉറക്കെയുള്ള ഒച്ച, ബിപി തുടങ്ങിയ കാരണങ്ങളും വരും. പലരും മൈഗ്രേന് പരിഹാരമായി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നു. എന്നാൽ ഇതിനും ചെയ്യാവുന്ന നാടൻ വൈദ്യങ്ങളുണ്ട്. ഇനി അവയെന്താണെന്ന് പരിചയപ്പെടാം.
1.ഓണത്തുമ്പയുടെ ഇല ഇതിന് പരിഹാരമാണ്. ഇത് അരച്ച് നെറ്റിയിലിടുക. മൈഗ്രേന് പരിഹാരമാകും.
2.ഉലുവാപ്പൊടി വെള്ളത്തിൽ ചാലിച്ച് മണപ്പിയ്ക്കാം. ഇതും മൈഗ്രേന് പരീക്ഷിയ്ക്കാം.
3.ചെറുനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് കുഴമ്പാക്കി നെറ്റിയിൽ പുരട്ടുന്നതും ഗുണം നൽകും. ഇത് ഉണങ്ങിക്കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകാം.
4.ചന്ദനം അരച്ച് നെറ്റിയിൽ ഇടുന്നതും നല്ലതാണ്.
5.ഉഴുന്ന് പാലിൽ തിളപ്പിച്ച് കഴിയ്ക്കുന്നത് നല്ലതാണ്.
6.മഞ്ഞൾ പൊടിച്ച് ആവണക്കെണ്ണയിൽ കലർത്തി തിരി കത്തിയ്ക്കുക. ഈ തിരി കെടുത്തി ഇതിന്റെ പുക ശ്വസിയ്ക്കാം. മഞ്ഞൾക്കഷ്ണം കത്തിച്ച് ഇതിന്റെ പുക മൂക്കിലൂടെ വലിയ്ക്കാം. ഇതും നല്ലതാണ്.
7.ഏലത്തരി, കറുക, ചന്ദനം എന്നിവ തുല്യ അളവിൽ എടുക്കുക. ഇത് മുലപ്പാലിൽ അരച്ച് നെറ്റിയിൽ പുരട്ടാം. . മൈഗ്രേന് ആശ്വാസമുണ്ടാകും.
ആർത്തവ വേദനയോ ? ഇതാ വീട്ടിൽ ചെയ്യാവുന്ന ചില മരുന്നുകൾ
കൂടാതെ മൈഗ്രേൻ ഉള്ളവർ ഭക്ഷണ കാര്യത്തിലും അൽപം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണം കഴിവതും ഒഴിവാക്കുക. കഫീൻ അടങ്ങിയ ചോക്ലേറ്റ്, കോള, കാപ്പി പോലുള്ളവയുടെ ഉപയോഗവും മൈഗ്രേൻ പ്രശ്നങ്ങൾ വർധിപ്പിയ്ക്കും. ചീസ്, മദ്യം, ഉപ്പ് എന്നിവയെല്ലാം ഇതിന്റെ ശത്രുക്കൾ തന്നെയാണ്. ആർത്തവ, ഓവുലേഷനോട് അനുബന്ധിച്ച് സ്ത്രീകളിൽ മൈഗ്രേനുണ്ടാകുന്നതിന്റെ പ്രധാന കാരണം ഇത്തരത്തിലെ ഹോർമോൺ പ്രക്രിയകൾ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക