കൊവിഡ് വാക്സിൻ വിതരണം റഷ്യയിൽ വൻതോതിൽ തുടക്കം കുറിക്കാൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ. ഇതിന്റെ ഭാഗമായി സ്പുട്നിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകൾ രാജ്യത്ത് നിർമിച്ചു കഴിഞ്ഞതായും പുട്ടിൻ പറഞ്ഞു. അടുത്തയാഴ്ചയോടെ വാക്സിൻ വിതരണം ആരംഭിക്കാനാണ് പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ നിർദേശിച്ചിരിക്കുന്നത്. ഡോക്ടർമാർക്കും അധ്യാപകർക്കുമാവും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ഇടക്കാല പരീക്ഷണ ഫലങ്ങൾ, സ്പുട്നിക് 5 വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കുന്നതായി റഷ്യ മുൻപ് അവകാശപ്പെട്ടിരുന്നു. സൗജന്യമായാവും റഷ്യൻ പൗരന്മാർക്ക് വാക്സിൻ നൽകുകയെന്ന് എൻഡിടിവി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ഇന്ത്യയിൽ സ്പുട്നിക് 5 വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ അനുമതിയോടെ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക