ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി സ്ഥാനം രാജിവെച്ചു. പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റില്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാനായത്. 2016 ലും കോണ്‍ഗ്രസിന് രണ്ട് സീറ്റാണ് ലഭിച്ചിരുന്നത്.
ഇന്ന് ഫലം പുറത്തുവന്ന തെരഞ്ഞെടുപ്പില്‍ 57 സീറ്റില്‍ ടി.ആര്.എസും 43 സീറ്റില്‍ എ.ഐ.എം.ഐ.എമ്മുമാണ് ജയിച്ചത്. 47 സീറ്റില്‍ ജയിച്ച ബി.ജെ.പി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക