സംസ്ഥാന വനിതാ കമ്മീഷന് മെഗാ അദാലത്തില്‍ കമ്മീഷന് മുമ്പാകെ ലഭിച്ച 51 പരാതികളില്‍ ആറ് എണ്ണം തീര്‍പ്പായി. 38 പരാതികളാണ് കമ്മീഷന് പരിഗണിച്ചത്. ഇതില്‍ എട്ടെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടുന്നതിനും നാലെണ്ണം കൗണ്‍സലിംഗിനായും നിര്‍ദ്ദേശിച്ചു. 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു.
സംസ്ഥാന വനിതാ കമ്മീഷന് അംഗം ഇ എം രാധയുടെ അധ്യക്ഷതയില്‍ ജില്ലാ പൊലീസ് സഹകരണ സൊസൈറ്റി ഹാളിലാണ് മെഗാ അദാലത്ത് സംഘടിപ്പിച്ചത്. ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. വിമലകുമാരി, അഡ്വ. പത്മജ പത്മനാഭന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബുഷ്റത്ത്, വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍ പി മാനസ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക