തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിനാണ്.
ലാവ്ലിന്: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച് സുപ്രിംകോടതി
അവധി ഉത്തരവ് പുറപ്പെടുവിച്ചത് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെയാണ്. ഡിസംബര്‍ ഏഴിനും എട്ടിനും പോളിംഗ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഡിസംബര്‍ ആറുമുതല്‍ ഒന്പതുവരെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക