കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ 2020-21 അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ എംഎസ്സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം [email protected] എന്ന ഇമെയിലില്‍ ഡിസംബര്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം.
വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്; തിരിച്ചടവ് വൈകിയാല്‍ ബ്ലാക് മെയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക