വിവാഹശേഷം ജീവിതം ആഘോഷമാക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അകര്‍വാള്‍. മാലിദ്വീപിലെ ഹണിമൂണിന് ശേഷവും പാര്‍ട്ടിയും ആഘോഷങ്ങളുമായി പോവുകയാണ് താരം.
അതിനൊപ്പം ആരാധകരുമായി വിശേഷം പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വിഡിയോ ആണ് ആരാധകരുടെ മനംകവരുന്നത്.
ചെന്നൈയിലെ ലീല പാലസിനുള്ളില്‍ നിന്ന് രസകരമായി ഡാന്‍സ് കളിക്കുന്നതാണ് വിഡിയോ. ഉടന്‍ വരുന്നു എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ എന്താണ് താരം കാത്തുവെച്ചിരിക്കുന്ന സര്‍പ്രൈസ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക