വാഹനം ഓടിക്കുന്നവരിൽ ഭൂരിഭാഗം പേരുടെയും പരാതിയാണ് കമ്പനി അവകാശപ്പെടുന്ന മെെലേജ് കിട്ടുന്നില്ല എന്നുള്ളത്. ഉയർന്ന ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്ന വാഹനങ്ങൾക്ക് മെെലേജ് കുറയുമ്പോൾ സ്വഭാവികമായും വാഹന ഉടമകൾ കമ്പനിയെ കുറ്റം പറയും. എന്നാൽ ഇതിന് കാരണം ചില ഡ്രെെവിങ് രീതികളാണ്. അവ ശ്രദ്ധിച്ചാൽ മികച്ച മെെലേജ് നേടാൻ സാധിക്കും.
പത്തുമാസത്തിനിടെ യൂറോപ്പിൽ വിറ്റത് അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകൾ
- വാഹനം അക്ഷമയോടെ ഓടിച്ച് പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് മെെലേജ് കുറയ്ക്കും. ആക്സിലറേറ്റർ ഒരു നിയന്ത്രണവുമില്ലാതെ പ്രയോഗിക്കുകയും ബ്രേക്കിങ് സംവിധാനം അലക്ഷ്യമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം
- കാറിന്റെ ടയർ പ്രഷൻ കൃത്യമായ അളവിൽ നിലനിർത്താൻ ശ്രദ്ധിക്കണം.
- വാഹനം എവിടെയെങ്കിലും നിർത്തിയിടുമ്പോൾ എൻജിൻ ഓഫാക്കിയിടുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയ്ക്കാം.
- ജിപിഎസ് സംവിധാനം ഉപയോഗിക്കുക. എളുപ്പവഴി കണ്ടെത്തുന്നതിനൊപ്പം തന്നെ ഇന്ധനവും സമയവും ലാഭിക്കാം.
- പുത്തൻ തലമുറ വാഹനങ്ങളാണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ക്രൂയ്സ് കൺട്രോൾ ഉപയോഗിക്കുക. കൃത്യമായ വേഗതയിൽ അനാവശ്യ ബ്രോക്കിങ്ങും ആക്സിലറേഷനും ഒഴിവാക്കാം.
- വാഹനത്തിൽ ഏസി കുറഞ്ഞ സ്പീഡിൽ ഇടുക.
- കാറിന്റെ വേഗത കൂടുന്നതിനനുസരിച്ചുള്ള കാറ്റിന്റെ പ്രതിരോധം മൈലേജിനെ ബാധിക്കും. അതുകൊണ്ട് വേഗതയിൽ പോകുമ്പോൾ വിൻഡോകൾ ഉയർത്തി വയ്ക്കണം. കുറഞ്ഞ വേഗതയിൽ പോകുമ്പോൾ വിൻഡോ തുറന്നിടുകയും ചെയ്യുന്നതാണ് മെെലേജ് കൂട്ടാൻ നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക