ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാന്നാര്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടില്‍ മഴ തുടരുന്നു. കാവേരി ഡല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ഇടവിട്ടു മഴയുണ്ട്.
ഇന്ധനവില വീണ്ടും കൂടി; രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിൽ
മഴക്കെടുതികളില്‍ ഇതുവരെ 20 പേര് മരിച്ചെന്നാണു അനൗദ്യോഗിക കണക്ക്. എന്നാല്‍ എഴു മരണങ്ങളാണു സര്‍ക്കാര്‍ കണക്കിലുള്ളത്. ഈ കുടുംബങ്ങള്‍ക്കു 10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു.
കൊസസ്തല നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുെവള്ളൂര്‍ ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നല്കി. ആന്ധ്രപ്രദേശിലെ കൃഷ്ണ നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെയാണു കൊസസ്തലയില് ജലനിരപ്പുയരാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക